കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് കാസറഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ സേതു അധ്യക്ഷത വഹിച്ചു. എം ഗോപി അനുശോചന പ്രമേയവും, കെ ഉണ്ണികൃഷണന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രമേശന് ആര് പ്രവര്‍ത്തന റിപ്പോര്‍ട്ടും, അര് നടരാജന് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എം പി കുമാരന്, എം പി നാരായണന്, കെ ഗോപി, കെ.വി ശശിന്ദ്രന്, എന്‍.വി പ്രഭാകരന്, ശ്യാമ പി നായര്‍, സുനിത കുലാല്‍, എന്‍ ശശി, എം.പി നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: നാരായണന് എം.പി (ജില്ലാ പ്രസിഡന്റ്), രമേശന് ആര് (സെക്രട്ടറി), കെ ഗോപി (ട്രഷറര്‍), വൈസ് പ്രസിഡന്റ്മാര്‍ എം ഗോപി, ആര് നടരാജന്, എം.പി കുമാരന്. ജോയിന്റ് സെക്രട്ടറിമാര്‍: കെ ഉണ്ണിക്കൃഷ്ന്‍, കെ വി ശശിന്ദ്രന്, എന്‍ ശശി എന്നിവരെയും തിരഞ്ഞെടുത്തു.