രാജപുരം:കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ പാറപ്പള്ളി കാട്ടിപ്പാറ കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉല്‍ഘാടനം ചെയ്തു.മഴ വന്നാല്‍ നടന്നു പോകാന്‍ പോലും കഴിയാതിരുന്ന റോഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് പണി പൂര്‍ത്തീകരിച്ചത്.കെ.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടിപ്പാറ, ഷാഫി കാട്ടിപ്പാറ, മെഹബൂബ് കെ.പി, പ്രമീള മലയാക്കോള്‍ ,അബ്ദുള്‍ റഹിമാന്‍ അമ്പലത്തറ, വി.കെ.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.