CLOSE

സി.പി. ഐ. പനത്തടി ലോക്കല്‍ സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു

Share

രാജപുരം :സി. പി. ഐ പനത്തടി ലോക്കല്‍ സമ്മേളനം പാണത്തൂരില്‍ സംഘടിപ്പിച്ചു. സുരേന്ദ്രന്‍ പെരുതടി പതാക ഉയര്‍ത്തി.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി. പി. ബാബു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്. പ്രതാപചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും കെ.വി ഹരിദാസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി കെ. ബി. മോഹനചന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം. കുമാരന്‍ എക്‌സ്. എം എല്‍. എ, ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ. നാരായണന്‍, മണ്ഡലം കമ്മിറ്റി അംഗം ബി. രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലീലാമ്മ, എസ്. പ്രതാപചന്ദ്രന്‍, കെ.കെ. സുകുമാരന്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

പാണത്തൂര്‍ -സുള്ള്യ അന്തര്‍സംസ്ഥാന പാതയില്‍ അനുവദിച്ച മുഴുവന്‍ ബസ്സുകളും ഓടണമെന്നും, പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്ക് ആവശ്യമായ സ്റ്റാഫ് അനുവദിക്കണമെന്നും, പനത്തടി പഞ്ചായത്ത്കളിലൂടെ കടന്നു പോകുന്ന ചന്ദ്രഗിരി പുഴയില്‍ നിന്നും കെട്ടിക്കിടക്കുന്ന മണല്‍ വാരാന്‍ ടെന്‍ഡര്‍ നടപടികള്‍ നടത്തണമെന്നും, ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒമ്പതംഗ കമ്മിറ്റിയെയും, കെ.കെ. സുകുമാരന്‍ സെക്രട്ടറിയായും, എസ് പ്രതാപചന്ദ്രന്‍ അസിസ്റ്റന്റ് സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.