CLOSE

വില്ലേജ് ഓഫീസറും, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും സ്ഥലം മാറിയിട്ട്
ഒരു മാസം,നിയമനം ആവശ്യപ്പെട്ട് അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനമയച്ചു

Share

ബോവിക്കാനം: മുളിയാറില്‍ വില്ലേജ് ഓഫീസര്‍, സെപഷ്യല്‍ വില്ലേജ്
ഓഫീസര്‍ എന്നിവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ലാന്റ് റവന്യു കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനം അയച്ചു.
ഇരുവരും സ്ഥലം മാറി പോയിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്. ആദ്യ കുറച്ച് നാള്‍ ആദൂര്‍ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്കും, പിന്നീട് തെക്കില്‍
വില്ലേജ് ഓഫീസര്‍ക്കുമാണ് ചാര്‍ജ്ജ്. നിത്യേന നൂറുകണക്കിന് അപേക്ഷകള്‍ ഓണ്‍ലൈനായും അല്ലാതെയും എത്തുന്ന തിരക്ക് പിടിച്ച വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഒഴിവ് കാരണം കൃത്യമായ സേവനം ജനങ്ങള്‍ക്ക് ലഭിക്കാത്ത
സാഹചര്യം നിലവിലുണ്ട്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ നിരന്തരമായ ആക്ഷേപം ഉന്നയിക്കുകയാണ്-നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.