പാലക്കുന്ന് : പഠിച്ച സ്‌കൂളില്‍ മൂന്ന് പതിറ്റാണ്ടോളം അധ്യാപികയാവാന്‍ അവസരം കിട്ടിയ മികവോടെയാണ് ജയന്തി അശോകന്‍ വിരമിക്കുന്നത്.ഏപ്രില്‍ 30ന് ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ്
ആയിട്ടാണ് വിരമിക്കുന്നത്. 1981ല്‍ ഇതേ സ്‌കൂളില്‍ നിന്നാണ് എസ്.എസ്. എല്‍. സി. പാസായത്. ബിഎഡ്ഡ്‌ന് ശേഷം പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജില്‍ അധ്യാപന വൃത്തിയ്ക്ക് തുടക്കമിട്ടു. വിവിധ സ്‌കൂളുകളില്‍ ജോലി ചെയ്ത് 1992 മുതല്‍ ഉദുമയില്‍ രസതന്ത്രം അധ്യാപികയായി ജോലി ചെയ്തു . പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപികയാവാനും തന്റെ ഗുരുക്കന്മാരുടെ സഹപ്രവര്‍ത്തകയാവാനും സാധിച്ച മികവിനോടൊപ്പം ഏറെ നല്ല അനുഭവങ്ങളുമായാണ് ജയന്തി ഉദുമ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പടിയിറങ്ങുന്നത്.
ഉദുമ തെക്കേക്കര ‘ശ്രീഅമൃത’ത്തില്‍ പി.വി.അശോക് കുമാറിന്റെ ഭാര്യയാണ്. അമൃതയും ശ്രീഹരിയും മക്കള്‍.