CLOSE

നട്ടുച്ചവെയിലിലും തളരാത്ത വടം വലി ആവേശം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വടംവലി മത്സരം സംഘടിപ്പിച്ചു

Share

നട്ടുച്ചയുടെ കൊടും ചൂടിലും തളരാതെ ആവേശം നിറച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നവടം വലി മത്സരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെപ്രചരണാര്‍ത്ഥമാണ് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വടംവലി മത്സരം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്‌നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷനായി. മിനി സിവില്‍ സ്റ്റേഷനിലെയും സമീപ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ഓഫീസുകളിലെ ജീവനക്കാര്‍ വടംവലി മത്സരത്തില്‍ പങ്കാളികളായി. വനിതകളുടെ മത്സരത്തില്‍ കാഞ്ഞങ്ങാട്‌നഗരസഭ ഒന്നാം സ്ഥാനവും പിഡബ്ല്യുഡി രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക്‌സപ്ലൈ ഓഫീസിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസിലേയും ജീവനക്കാര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും ഫയര്‍ആന്‍ഡ് റെസ്‌ക്യു രണ്ടാം സ്ഥാനവും കാഞ്ഞങ്ങാട് നഗരസഭ മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published.