CLOSE

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി വി ഭാസ്‌കരന്‍ വിരമിക്കുന്നു.

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി വി ഭാസ്‌കരന്‍ ഏപ്രില്‍ 30 ന് വിരമിക്കുന്നു. ഹൈസ്‌കൂള്‍ മലയാളം അദ്ധ്യാപകനായി കണ്ണൂര്‍ ജില്ലയിലെ നിരവധി വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. കരിവെള്ളൂര്‍ എവിസ്മാരക ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തൊന്‍പത് വര്‍ഷം പ്രവര്‍ത്തിച്ചു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കരിവെള്ളൂര്‍ സ്‌കൂളിനെ മുന്നിലെത്തിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ ആയി പ്രമോഷന്‍ ലഭിച്ചു.വെള്ളിക്കോത്ത് ഗവ ഹൈസ്‌കൂളില്‍ ആദ്യമായി നൂറു ശതമാനം വിജയം നേടിയത് വി.വി.ഭാസ്‌കരന്റെ കാലത്തായിരുന്നു.2020ല്‍ പാലാ ഡി ഇ ഓ ആയി പ്രമോഷന്‍ ലഭിച്ചു.2021 മാര്‍ച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത് പാല ആയിരുന്നു.2021 അധ്യയന വര്‍ഷം മുതല്‍ കാഞ്ഞങ്ങാട് ഡി ഇ ഓ ആയി ചാര്‍ജ് എടുത്തു.ഈ മാസം 30 ന് വിരമിക്കുന്നു.കാഞ്ഞങ്ങാട് മാവുങ്കാലില്‍ സ്ഥിരതാമസം.ഭാര്യ അദ്ധ്യാപിക യായ ലത.മാനസ,തേജശ്രീ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published.