രാജപുരം :ആരോഗ്യ മേഖലയിലെ നേട്ടങ്ങളും, വിവിധ പദ്ധതികളും ജനങ്ങലിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തുമായി സംയോജിച്ച് മെയ് 10ന് രാജപുരത്ത് വെച്ച് ആരോഗ്യ മേള സംഘടിപ്പിക്കും. മേളയുടെ ഭാഗമായി വിളബംര റാലി, എക്സിബിഷന്, സെമിനാര്‍, വിവിധ പരിശോധന ക്യാമ്പുകള്‍, ഫുഡ് കോര്‍ണര്‍, ഫ്ലാഷ് മോബ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് ആരോഗ്യ മേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് പൂടംകല്ല് നിന്നും ആരംഭിക്കുന്ന വിളംബര റാലിയോടെ പരിപാടിക്ക് തുടക്കമാകും. പൂടംകല്ല് താലൂക്ക് ആശുപത്രില്‍ വെച്ച് നടന്ന സംഘാടക സമിതി രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ സി സികു പരിപാടി സംബന്ധിച്ചു വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ രജനി കൃഷ്ണന്, എം പത്മകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സന്തോഷ് വി ചാക്കോ, വാര്‍ഡ് മെമ്പര്‍ എം അജിത്ത്, മലേറിയ ജില്ല ഓഫീസര്‍ എം സുരേഷ്, എം വി കൃഷ്ണന്, എ കെ രാജേന്ദ്രന്, ടി കോരന്, പി രാജന്, ടി കെ നാരായണന്, എ കെ മാധവന്, ബി ബാലകൃഷ്ണന് നമ്പ്യാര്‍, ടോമി വാഴപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ഭാരവാഹികള്‍: എം ലക്ഷ്മി (ചെയര്മാന്), ടി കെ നാരായണന് (വൈസ് ചെയര്മാന്), സി സുകു (കണ്‍വീനര്‍)