CLOSE

തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വാര്‍ഷികാഘോഷവും നാളെ മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍വ്വഹിക്കും.

Share

രാജപുരം തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വാര്‍ഷികാഘോഷവും നാളെ മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ ഓഫീസ്, സ്റ്റാഫ് റും, ലാബ്,അഞ്ച് ക്ലാസ് മുറികള്‍ എന്നിവ പ്രവര്‍ത്തിക്കും. പരിപാടിയുടെ ഭാഗമായി സ്‌കൂളിന്റെ നുറാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം സ്‌കൂള്‍ ജീവനക്കാര്‍ നിര്‍മ്മിച്ച്‌നല്‍കുന്ന സ്‌കൂള്‍ പ്രവേശന കവാടത്തിന്റെ സമര്‍പ്പണവും നടക്കും. തുടര്‍ന്ന് സ്‌കൂളിന്റെ 103 വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും, വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, പി ടിഎ പ്രസിഡന്റ് ബി രാജന്‍, ടി വി മധുകുമാര്‍, പി ഗംഗാധരന്‍, ധനലക്ഷ്മി എ, സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.