ഇരിയ :പൂണൂര്‍ ഇരിയ അയ്യപ്പ ക്ഷേത്രത്തില്‍ ജൂലൈ6ന് നടക്കുന്ന അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവത്തി ന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗംക്ഷേത്രത്തില് വച്ച് നടന്നു.
ചടങ്ങ് ആര്‍ക്കിടെക്ട് ദാമോദരന്‍ എന്‍ജിനിയര്‍ ഉദ്ഘടനം ചെയ്തു. സേവ സമിതി പ്രസിഡന്റ് വിജയന് നന്ദനം അധ്യക്ഷത വഹിച്ചു. സുരേഷ് ഹെബ്ബര്‍ മേല്‍ശാന്തി, ഫല്ഗുനന് കമ്പിക്കാനം(യു. എ. ഇ കമ്മിറ്റി), രാമകൃഷ്ണന് കരിച്ചേരി, കെ.വി. ഗോപാലന്, ഷാജി ഇലവം കുന്നേല്‍, ഭരതന് പോര്‍ക്കളം, കുഞ്ഞിരാമന് അയ്യങ്കാവ്, സത്യനാഥന് കമ്പിക്കാനം, എന്നിവര്‍ സംസാരിച്ചു സേവ സമിതി സെക്രട്ടറി സുഗുണന് ടി. വി ഇരിയ സ്വാഗതം പറഞ്ഞു ട്രെഷറര്‍ സുരേഷ്.പി നന്ദി പറഞ്ഞു
ആഘോഷകമ്മിറ്റി ഭാരവാഹികളായി
ചെയര്മാന് ആര്‍ക്കി ടെക്ട് ദാമോദരന്‍ എഞ്ചി നിയര്‍, കണ്‍വീനര്‍ രാമകൃഷ്ണന് കരിച്ചേരി, ട്രഷറര്‍ സത്യനാഥ് കമ്പിക്കാനം,
വര്‍ക്കിങ് ചെയര്മാന് ഷാജി ഇലവംകുന്നേല്‍, ബാലകൃഷ്ണന് നായര്‍ വി.എം. ലാലൂര്‍, എന്നി വരെ തെരഞ്ഞെടു ത്തു.