CLOSE

എസ് രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു .ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള പുരസ്‌കാര ദാനം നിര്‍വഹിച്ചു

Share

കാഞ്ഞങ്ങാട് മിംടെക് മാരുതി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാകവി എസ്. രമേശന്‍ നായര്‍ പുരസ്‌ക്കാരങ്ങള്‍ മലയാളത്തിന്റെ കഥാകാരന്‍ ടി. പത്മനാഭനും മാധ്യമ പ്രവര്‍ത്തകന്‍ ഇ.വി. ജയകൃഷ്ണനും ഗോവ ഗവര്‍ണ്ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള സമ്മാനിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഇന്ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ള എസ്. രമേശന്‍ നായര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്

മിംടെക്ക് മാനേജിംഗ് ഡയരക്ടര്‍ എസ്.പി. ഷാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അനീതിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ടി. പത്മനാഭന്‍ ഒരിക്കലും പിറകോട്ട് പോയിട്ടില്ലെന്നും, ലോകത്തിലെ മറ്റുഭാഷകളിലെ കഥകളോട് കിട പിടിക്കുന്നതാണ് ടി. പത്മനാഭന്‍ മലയാളത്തിലെഴുതിയ കഥകളെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. എന്‍. അജിത് കുമാര്‍, ആര്‍ക്കിടെക്ട് ദാമോദരന്‍, പ്രസ്‌ഫോറം പ്രസിഡണ്ട് പ്രവീണ്‍കുമാര്‍, മന്‍സൂര്‍ ആശുപത്രി ഡയറക്ടും മലയാളം ടുഡേ മാനേജിംഗ് എഡിറ്ററുമായ ഷംസുദ്ദീന്‍ പാലക്കി, സപര്യ സാംസ്‌കാരിക സമിതി സിക്രട്ടറി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും മധുസൂദനന്‍ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സേവിക സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, സാഹിത്യ മേഖലയിലുള്ള കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. ഗംഗാധരന്‍, സംരംഭകന്‍ ഗുരുദത്ത്‌പൈ, കാരുണ്യ പ്രവര്‍ത്തകന്‍ വിദ്യാധരന്‍ കാട്ടൂര്‍, സന്നദ്ധ പ്രവര്‍ത്തകന്‍ പ്രദീപ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published.