CLOSE

പരിശുദ്ധ റംസാന്‍ മാസത്തില്‍ കൈതാങ്ങിലേക്ക് സഹായം നല്‍കി യുവ എഞ്ചിനീയറും ഡോക്ടറും

Share

രാജപുരം: അമ്പലത്തറ പാറപ്പള്ളിയിലെ യുവ എഞ്ചിനീയര്‍ റഫീഖും ഭാര്യ ഡോ.റഷീബയും പരിശുദ്ധ റംസാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയുടെ പുണ്യദിനത്തില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ കാരുണ്യനിധിയായ കൈതാങ്ങിലേക്ക് സഹായം നല്‍കി. ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം നല്‍കിയ ദിനത്തില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി ദാമോദരന്‍ സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ സി ബാബുരാജ്, പ്രജിത്ത്, വി.കെ കൃഷ്ണന്‍, അനിത, രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.