രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ജലനടത്തം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും, വണ്ണാത്തിക്കാനം തോട് ശുചീകരണവും പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്, പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന്, രാഷ്ട്രിയ പ്രതിനിധികളായ എം.എം സൈമണ്‍, എ കെ രാജേന്ദ്രന്, കുഞ്ഞിരാമന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ്സെക്രട്ടറി ജോസ് എബ്രാഹം നന്ദിയും പറഞ്ഞു.