പാലക്കുന്ന് : സര്‍വീസില്‍ നിന്ന് പിരിയുന്ന അങ്കണവാടി അധ്യാപികയ്ക്ക് പൊതുവേദിയില്‍ നല്കിയ യാത്രയയപ്പ് ആഘോഷമാക്കി മാറ്റി നാട്ടുകൂട്ടായ്മ. 36 വര്‍ഷത്തെ സേവനത്തിന് ശേഷം കരിപ്പോടി അങ്കണവാടിയില്‍ നിന്ന് വിരമിച്ച കല്യാണി ടീച്ചര്‍ക്ക് നല്കുന്ന യാത്രയയപ്പ് ആഘോഷമാക്കാന്‍ കരിപ്പോടി, ആറാട്ടുകടവ്, വെടിത്തറക്കാല്‍ പ്രദേശവാസികളും ടീച്ചറെ സ്നേഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും ഒത്തുചേരുകയായിരുന്നു. കരിപ്പോടി അങ്കണവാടിയില്‍ നിന്ന് വാദ്യമേളങ്ങളോടെ ഘോഷയായി കല്യാണി ടീച്ചറെ ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂളില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു. യാത്രയയപ്പ് ആഘോഷം സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. സ്വര്‍ണപതക്കവും പണക്കിഴിയും നിരവധി പുരസ്കാരങ്ങളും ടീച്ചര്‍ക്ക് സമ്മാനിച്ചു. 26 വര്‍ഷം മൃഗ സംരക്ഷണ വകുപ്പില്‍ അസി. ഫീല്‍ഡ് ഓഫീസര്‍ ആയി വിരമിച്ച ടി. നാരായണനെ യോഗത്തില്‍
അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ പി. സുധാകരന്, ചന്ദ്രന് നാലാംവാതുക്കല്,
കസ്തുരി ബാലന്, പുഷ്പാവതി, ബഷീര്‍ പാക്യാര, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.രാജേന്ദ്രന്, വി. ആര്. ഗംഗാധരന്, സി.കെ.അശോകന്, എ.ബാലകൃഷ്ണന്, പുഷ്പാജയന് കെ.ഗോപാലന് ആചാരി, ശശി കട്ടയില്‍, വിനോദ്, മനോജ്, കെ. ജി. മാധവന് എന്നിവര്‍ പ്രസംഗിച്ചു.