CLOSE

കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമായി., മന്ത്രി എം. വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ ആരംഭിച്ച സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. ആതുര സേവന മേഖലയിലെ ചൂഷണത്തിനെതിരെ ജനകീയ ബദലായി കാഞ്ഞങ്ങാട്ടെ പൊതു സമൂഹത്തിന്റെ ചിരകാല അഭിലാഷമായ സഹകരണ ആശുപത്രിയാണ് യാഥാര്‍ത്ഥ്യമായത്. കോട്ടച്ചേരി കുന്നുമ്മലിലെ ഡോക്ടര്‍ കെ.പി. കൃഷ്ണന്‍ നായര്‍ സ്മാരക ആശുപത്രി ഏറ്റെടുത്താണ് സഹകരണ ആശുപത്രി സൊസൈറ്റി സഹകരണ ആശുപത്രിയായി മാറ്റിയത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം. വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സഹകരണ ആശുപത്രി ക്കായി ഫണ്ട് കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചതില്‍ തെറ്റില്ലെന്നും ഇനിയും ഇത്തരം നയങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ തന്നെയാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. കാര്യങ്ങളെ നെഗറ്റീവ് മനോഭാവത്തോടു കൂടി നോക്കിക്കാണുന്ന രീതി ഉപേക്ഷിക്കണമെന്നും സമൂഹത്തില്‍ പോസിറ്റീവ് ചിന്താഗതികള്‍ വളര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.ശോഭ, എം. കുമാരന്‍, എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബിഎല്‍ടെക് അബ്ദുള്ള, കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, ശോഭ, ഡോക്ടര്‍ കെ. വി. വാസു, കെ. വിശ്വനാഥന്‍ , എം. കുഞ്ഞമ്പാടി, സി. യൂസഫ് ഹാജി, ടി. സത്യന്‍, കെ. ബാബുരാജ്, പി. പ്രവീണ്‍കുമാര്‍ , അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, എം. ഹമീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് പി. അപ്പുക്കുട്ടന്‍ സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം. ശ്രീകണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി കുറഞ്ഞചിലവില്‍ ആധുനിക ചികിത്സ ലഭ്യമാക്കുന്ന മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി കാഞ്ഞങ്ങാട് കേന്ദ്രമായി ഒരുക്കുകയാണ് സഹകരണ ആശുപത്രി സൊസൈറ്റിയുടെ ലക്ഷ്യമെന്ന് പി. അപ്പുക്കുട്ടന്‍ പ്രസിഡണ്ടും, വി.വി. രമേശന്‍ വൈസ് പ്രസിഡണ്ടും സി.ബാലകൃഷ്ണന്‍ സെക്രട്ടറിയുമായ കാഞ്ഞങ്ങാട് ആശുപത്രി സഹകരണ സൊസൈറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *