എന്റെ കേരളം പ്രദര്‍ശന മേളയോടനുബന്ധിച്ച് പടന്നക്കാട് കാര്‍ഷിക കോളേജിലെ വിവിധ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് നടത്തി. എന്റെ കേരളം, മേളയും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുമാണ് ഫ്ളാഷ് മോബിലൂടെ അവതരിപ്പിക്കുന്നത്. 32 വിദ്യാര്‍ത്ഥികളാണ് ഫ്ളാഷ് മോബില്‍ പങ്കെടുക്കുന്നത്. കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിലും പുതിയ കോട്ടയിലുമായാണ് ഫ്ളാഷ് മോബ് നടത്തിയത്.
മണ്ണാണ് ജീവന് എന്ന ആശയം 25 മിനുറ്റ് ദൈര്‍ഘ്യമുള്ള ഫ്ളാഷ് മോബിലൂടെ അവതരിപ്പിച്ചു. ബസ് സ്റ്റാന്റ് പരിസരത്തും പുതിയ കോട്ടയിലും നിരവധിയാളുകള്‍ പരിപാടി കാണാനെത്തി.