ആരോഗ്യ മേഖലയില്‍ ആര്‍ദ്രം പദ്ധതിയിലൂടെ സമഗ്രമായ മാറ്റം കൊണ്ടുവരുന്ന രണ്ടാം ഘട്ട നവ കേരള കര്‍മ്മ പദ്ധതിയുടെ ജില്ലാതല വര്‍ക്ക് ഷോപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം നേതൃത്വത്തില്‍ ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ: എസ് എന്‍ സരിത പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. എ വി രാംദാസ് അധ്യക്ഷനായി. ജില്ലാ ആര്‍ദ്രം മിഷന് നോഡല്‍ ഓഫീസര്‍ ഡോ. വി സുരേശന്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. റിജിത് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എസ് എച്ച് എസ് ആര് സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി ജിതേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
ജില്ലയിലെ തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പിലെ സൂപ്രണ്ട്മാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
അര്‍ദ്രം മിഷനുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പില്‍ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളായ ജില്ലാ കാന്‍സര്‍ കെയര്‍ പ്രോഗ്രാം, ഹബ് ആന്‍ഡ് സ്പോക്ക് മോഡല്‍ ലബോറട്ടറി സേവനങ്ങള്‍, പൊതുജനങ്ങളുടെ വര്‍ഷംതോറുമുള്ള ആരോഗ്യ പരിശോധന, ആരോഗ്യ വര്‍ദ്ധക ക്യാമ്പയിനുകള്‍, പ്രത്യക ട്രീറ്റ്മെന്റ് സെന്ററുകള്‍, പാലിയേറ്റീവ് കെയര്‍, ഏകാരോഗ്യം, രോഗനിവാരണം, ആരോഗ്യ മേഖലയിലെ ഗവേഷണങ്ങള്‍, ആര്‍ദ്രം മിഷനിലൂടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നവ കേരള കര്‍മ്മ പദ്ധതിയിലൂടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍.