ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്പ്മെന്റ കോര്പ്പറേഷന് നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി യാത്രാശ്രീ, തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളെ ടൂറിസത്തിലും ടൂര്‍ ഓപ്പറേഷനിലും പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരുക്കുന്ന പദ്ധതി മാതൃകാപരമാണെന്നും, കേരളത്തിലുടനീളം യാത്രാശ്രീ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും ഒരു പ്രധാന ടൂറിസ്റ്റ് സ്പോട്ടുകള്‍ കണ്ടെത്തി, പ്രദേശത്തിന്റെ ചരിത്രം, ഭൂപ്രകൃതി ,കല, ഭാഷാസംസ്കൃതി, ഭക്ഷണരീതി തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കോര്ത്തിണക്കിയുള്ളതാവണം വരും ടൂറിസം എന്നും മന്ത്രി പറഞ്ഞു.
പള്ളിക്കര റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കുമാരന് അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് മെമ്പര്‍ ഷക്കീല ബഷീര്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.എ അബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന് നന്ദിയും പറഞ്ഞു.