മഴക്കാല പൂര്‍വ്വ ശുചീകരണം നഗരസഭാതല ഉദ്ഘാടനം നീലേശ്വരം തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.പി. ലത അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ വിനു നിലാവ്, വിനയരാജ്, പി.കെ.ലത, മെഡിക്കല്‍ ഓഫീസര്‍ ഡോ: പി.എസ്.ശാരദ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജലത , എച്ച് എം സി അംഗം കെ.വി നരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് സ്വാഗതം പറഞ്ഞു. പൊതുസ്ഥാപനങ്ങളും, പൊതു ഇടങ്ങളും വരും ദിവസങ്ങളില്‍ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ശുചീകരിക്കുമെന്നും അതോടൊപ്പം നഗരസഭാ പ്രദേശത്തെ മുഴുവന്‍ വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ . തൈക്കടപ്പുറം പി എച്ച് സി യിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി.