രാജപുരം: അയ്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം അഷ്ഠ ബന്ധദ്രവ്യ കലശവും വന ശാസ്താ കാവില്‍ നവീകരണ കലശവുംമെയ് 3 മുതല്‍ 8 വരെ ബഹ്മശ്രീ ഇരിവല്‍ കേശവതന്ത്രികളുടെ മഹനീയ കാര്‍മികത്വത്തില്‍ വിവിധ പൂജാദികര്മ്മങ്ങളോടുകൂടി നടത്തപ്പെടുകയാണ്. മെയ് 3 ന് രാവിലെ 6 മണിക്ക് നടത്തുറക്കല്‍, 7 മണിക്ക് ഉഷഃപൂജ, ഗണപതി ഹോമം .9.30 ന് കലവറ നിറയ്ക്കല്‍, 10 മണിക്ക് മാതൃസംഗമം, വൈകുന്നേരം 5 മണിക്ക് ആചാര്യവരവേല്‍പ്പ്, തുടര്‍ന്ന് 6 മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍. 6.30ന് ക്ഷേത്ര തിരുമുറ്റത്ത് കല്ല് പാകിയത് സമര്‍പ്പണം.7 മണിക്ക് ഭക്തിഗാനമേള. മെയ് 4ന് രാവിലെ 6 മണി മുതല്‍ പൂജാദി കര്‍മ്മങ്ങള്‍ 6 മണി മുതല്‍ ഹോമകുണ്ഡശുദ്ധി, മുളപൂജ അത്താഴപൂജ, 7 മണി മുതല്‍ ഭജന്‍ ഗംഗ. മെയ് 5 ന് രാവിലെ 6 മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍, വൈകുന്നേരം 7 മണിക്ക് ഭജന, രാത്രി 8.30 ന് ഓട്ടംതുള്ളല്‍.മെയ് 6 ന് രാവിലെ 6 മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍, വൈകുന്നേരം 6.30 മുതല്‍ അരങ്ങേറ്റം കുട്ടികളുടെ നൃത്തം. രാത്രി 8 മണിക്ക് സംഗീതാര്‍ച്ചന. മെയ് 7ന് രാവിലെ 5. മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍.വൈകുന്നേരം 6 മണിക്ക് വന ശാസ്താ കാവില്‍ ബിംബ ശുദ്ധി, കലശപൂജ ,ബിംബ ശുദ്ധികലശാഭിഷേകം, ബ്രഹ്മകലശപൂജ, ബ്രഹ്മകലശത്തി ലഭിഷേകം, മഹാപൂജ, പ്രസാദ വിതരണം. രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം.വൈകുന്നേരം 5 മണി മുതല്‍ പൂജാദികര്‍മ്മങ്ങള്‍. വൈകിട്ട് 7 മണിക്ക് അരങ്ങേറ്റം .മെയ് 8 ന് രാവിലെ മഹാഗണപതി ഹോമം, ഉഷഃപൂജ, വേദ പരായണം, ഉപദേവന്മാരുടെ കലശപൂജ, അധിവാസം വിടര്‍ത്തി പൂജ. തുടര്‍ന്ന് പൂയ്യം മൂന്നാം കാലില്‍ രാവിലെ 6.34 മുതല്‍ 8.12 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ക്രിയ ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കല്‍, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, ഉപദേവന്മാരുടെ കല ശാഭിഷേകം, അവ ശ്രാവ പോഷണം മുതലായവ. 9.30 ന് വിളക്ക് പൂജ, 11.30 ന് മഹാപൂജ, പ്രസാദ വിതരണം, വൈകുന്നേരം 6 മണിക്ക് നടതുറക്കല്‍ 6.30ന് ദീപാരാധന, 7 മണിക്ക് തായമ്പക, 8 മണിക്ക് ഭജന, 8.30 ന് മഹാപൂജ തുടര്‍ന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, ന്യത്തോത്സവം.