ബോവിക്കാനം : നിശ്ചലമായി കിടക്കുന്ന വ്യാപാര മേഖലയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ് 2022 ആഗസ്റ്റ് 9 മുതല്‍ 2023ആഗസ്റ്റ് 9 വരെ നടത്തുവാന്‍ തിരുമാനിച്ച മുളിയാര്‍ ഗ്രന്റ് ഷോപ്പിംങ്ങ് ഫെസ്റ്റി വെലിന്റെ ഭാഗമായി രാജീവന് രാജപുരം ഡിസൈന്‍ ചെയ്യ്ത ലോഗോ കേരള എക്സൈസ്-തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ഉദുമ എം.എല്‍.എ. സി.ച്ച് കുഞ്ഞമ്പു, ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, ഭാസ്ക്കരന്‍ ചേടിക്കാല്‍, ഗണേഷ് നായക്ക്, റിയാസ് ബദ്രിയ്യ, വിഷ്ണു ഭട്ട്, എം.ബി ഹാരിസ്, ആസിഫ് ബദ്രിയ്യ, ഉല്ലാസ് ദില്‍സേ സംബന്ധിച്ചു.