രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എ ധനലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. കോടോം-ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, പരപ്പ പ്പോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ രജനികൃഷ്ണന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ജയശ്രീ എന്‍ എസ് ,പി ടി എ പ്രസിഡന്റ് ബി രാജന്, എസ് എം സി ചെയര്മാന് പി ജെ വര്‍ഗ്ഗീസ്, എം പി ടി എ പ്രസിഡന്റ് യമുനാ മധുസൂദനന് ,വികസന സമിതി വര്‍ക്കിംഗ് ചെയര്മാന് വി കരുണാകരന് നായര്‍ ,രാഷ്ടിയ പ്രതിനിധികളായ പി ഗംഗാധരന്, പി ബാലചന്ദ്രന് ,ടി കൃഷ്ണന്, പി ഭരതന്, എ ഹമീദ് ഹാജി, വിദ്യാര്‍ത്ഥി പ്രതിനിധി ശിവനന്ദ എം, എം ടി മേഴ്സി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി സ്വാഗതവും, ഹെഡ്മാസ്റ്റര് സെബാസ്റ്റ്യന്‍ മാത്യു നന്ദിയും പറഞ്ഞു.