രാജപുരം: വര്‍ണാഭം കൂട്ടായ്മയുടെയും കൊട്ടോടി നജാത്തൂല് ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊട്ടോടി നജാത്തൂല് ഇസ്ലാം മദ്രസ അങ്കണത്തില്‍ ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തു. കൊട്ടോടി മഹല്ല് ജമാഅത്ത് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല പുണൂര്‍ അധ്യക്ഷത വഹിച്ചു. രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന് മുഖ്യാതിഥിയായിരുന്നു .അബ്ദുസ്സ്വമദ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കളളാര്‍ പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, കൃഷ്ണകുമാര്‍ ,വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്പു നായര്‍, പെരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രം പ്രസിഡന്റ് കൃഷണന് കൊട്ടോടി, പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി, ഗോവിന്ദന് മാസ്റ്റര്‍, മധുമാസ്റ്റര്‍, രത്നാകരന് കൊട്ടോടി, ബാലചന്ദ്രന് കൊട്ടോടി, സുരേഷ് കൂക്കള്‍, ശ്രീകുമാര്‍ ,നൗഷാദ് ചുള്ളിക്കര എന്നിവര്‍ സംസാരിച്ചു. ബി അബ്ദുള്ള സ്വഗതവും പറഞ്ഞു.