CLOSE

എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍
പെരുന്നാള്‍ കിറ്റ് വിതരണം നടത്തി

Share

ബദിയടുക്ക: എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖല കമ്മിറ്റി കീഴിലുള്ള 35 ഓളം ശഖകള്‍ക്കു പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കി. സയ്യിദ് ഫസല്‍ സഖാഫ് അന്‍വരി കൊപ്പം പ്രാര്‍ത്ഥന നടത്തി.
സുബൈര്‍ ഹുദവി ഗുണാജെ ആമുഖ ഭാഷണം നടത്തി. മേഖല പ്രസിഡന്റ് സിദ്ദീഖ് ബെളിഞ്ചം അധ്യക്ഷം വഹിച്ചു. കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി വൈസ് പ്രസിഡന്റ് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം നടത്തി.
അബ്ദുല്‍ റസാഖ് അര്‍ഷാദി കുമ്പഡാജെ,മാഹിന്‍ കേളോട്ട്,മൂസ മുസ്ലിയാര്‍ സാലത്തടുക്ക,റസാഖ് ദാരിമി മീലാദ് നഗര്‍, അന്‍വര്‍ ഓസോണ്‍,അലി മീയാടി പള്ളം,മുസ്തഫ റഹ്മാനി കുമ്പഡാജെ,അബൂ താഹിര്‍ അസ്ഹരി,കബീര്‍ നെല്ലിക്കട്ട,സത്താര്‍ അസ് ഹരി,അജ്മല്‍ ഫൈസി കോ ട്ട,ഖലീല്‍ മാവിനക്കട്ട,ലത്തീഫ് കന്യന,ആസിഫ് വിദ്യഗിരി,ഷംസുദ്ദീന്‍ പുണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ഷഫീഖ് അസ്നവി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.