പാലക്കുന്ന് : ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന് വിരമിച്ചു. ഓഫീസില്‍ നടന്ന യാത്രയയപ്പില്‍ സീനിയര്‍ സൂപ്രണ്ട് യു. വി. ദിനചന്ദ്രന് അധ്യക്ഷനായി. രതീഷ്കുമാര്‍, ബി.ടി.കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകന്, പ്രധാനാധ്യാപകന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്ന പദവികളില്‍ 30 വര്‍ഷത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1992-ല്‍ കൊളത്തൂര്‍ സ്കൂളില്‍ പി.ഡി. ടീച്ചറായി ജോലിയില്‍ പ്രവേശിച്ചു. കുണ്ടംകുഴി ജ.വി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗം അധ്യാപകനായി. പിന്നീട് പ്രഥമാധ്യാപകനായി ഇടുക്കി ജില്ലയിലെ ജി.എച്ച് എസ് ചെമ്പകപ്പാറയില്‍ ജോലിയിലിരിക്കെയാണ് ബേക്കലില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായത്.