CLOSE

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണം : ബിജെപി

Share

കാസര്‍ഗോഡ് : ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഭക്ഷ്യ ഉല്‍പ്പാദന – വില്‍പ്പന സ്ഥാപനങ്ങളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനി മരിച്ച സംഭവം
അതീവഖേദകരമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പടന്ന കടപ്പുറത്ത് നിന്നും ഐസ്‌ക്രീം വാങ്ങി കഴിച്ച കുട്ടികള്‍ക്കും ഭക്ഷ്യ വിഷ ബാധ ഏറ്റതായി വാര്‍ത്തയുണ്ട്. പ്രസ്തുത
സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി വേണം.

പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ നിസ്സാരമായ പിഴയൊടുക്കി ഏതാനും ദിവസം അടച്ചിട്ട ശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയാണ്. ഏതാനും റെയ്ഡുകള്‍ നടത്തിയത് കൊണ്ട് മാത്രം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കില്ല. കൂണ്‍ പോലെ നാടെങ്ങും പൊട്ടി മുളയ്ക്കുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളിലെ ജ്യൂസ്, ഐസ്‌ക്രീം പാര്‍ലറുകളിലെയും വിഭവങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ കൃത്യവും കാര്യക്ഷമവുമായ സംവിധാനം വേണം. പാചകശാലകളുടെ ശുചിത്വം മാത്രമല്ല പാചകതൊഴിലാളികളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്തതും പഴകിയതുമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും മാംസവും ബേക്കറി സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നില്ല എന്ന് അധികൃതരും സ്ഥാപന ഉടമകളും ഉറപ്പാക്കണമെന്നും അതിലൂടെ മാത്രമേ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്നും രവീശ തന്ത്രി കുണ്ടാര്‍ പ്രസ്താവിച്ചു

Leave a Reply

Your email address will not be published.