പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്നേഹധാര ജനകീയ പാലിയേറ്റീവ് സമിതിയുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളായ 200 പേര്‍ക്ക് ഡയപ്പര്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി പാലിയേറ്റീവ് നേഴ്സ് സ്മിതക്ക് ഡയപ്പര്‍ കൈമാറി വിതരണോദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി വി സുലോചന, എല്‍എച്ച്ഐ ശൈലജ,
ഭരണസമിതി അംഗങ്ങള്‍, ആശ വളണ്ടിയര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.