കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കടയുടെ മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്സ്, ഷവര്‍മാ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേഷ് റായ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ചന്തേര പൊലീസ് കേസെടുത്തിരിക്കുന്നത്. കടയുടമ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെയാണ് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചത്. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്