CLOSE

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു

Share

ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഷവര്‍മ(shawarma) നിര്‍മിച്ച ഐഡിയല്‍ കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു.

കടയ്ക്ക് നേരെ ഇന്നലെ വൈകിട്ട് കല്ലേറുണ്ടായിരുന്നു. കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്നി വാനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, വാഹനം ചന്തേര സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം, ഷവര്‍മ്മ(shawarma) കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്‌സ്ഗര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ചികത്സയില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.