പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം സമാപിച്ചു. മഹോത്സവത്തോടനുബന്ധിച്ച് കൊച്ചിന് മിമിക്സ് മീഡിയ അവതരിപ്പിച്ച മിമിക്സ് പരേഡ് നടക്കുകയുണ്ടായി. പുലര്‍ച്ചെ വിഷ്ണു മൂര്‍ത്തിയുടെ അഗ്നിപ്രവേശനവും ഉച്ചയ്ക്ക് ഗുളികന് തെയ്യകോലവുമുണ്ടായി. തുടര്‍ന്ന് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു.
വിജയികള്‍: ഒന്നാം സമ്മാനം ഫ്രിഡ്ജ് :059, രണ്ടാം സമ്മാനം ഗ്രൈഡര്‍ : 2126, മൂന്നാം സമ്മാനം മിക്സി: 097.പ്രോത്സാഹ്ന സമ്മാനങ്ങള്‍:048, 215, 1179, 1402, 1914,1548, 881, 1397, 680, 545, 1320.