കോളിച്ചാല്‍: ബാലസംഘം കോളിച്ചാല്‍ വില്ലേജ് സമ്മേളനം പ്രാന്തര്‍ കാവില്‍ വച്ച് നടന്നു. പ്രസിഡണ്ട് അക്ഷയ് സാജന്‍ പതാക ഉയര്‍ത്തി. സമ്മേളനം ബാലസംഘം ജില്ലാ സെക്രട്ടറി റഷിത സി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. അക്ഷയ് സാജന്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ആര്യ മോഹനന്‍ റിപ്പോര്‍ട്ടും സ്‌നേഹ സജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് ആര്യ മോഹനന്‍ ., വൈസ് പ്രസിഡണ്ട് , അശ്വന്ത്, സെക്രട്ടറി അക്ഷയ് സാജന്‍ . ജോ: സെക്രട്ടറിയായി അഞ്ജന ഉണ്ണികൃഷ്ണന്‍ എന്നിവരും കണ്‍വീനറായി ബബിത രാജേഷ്, ജോ : കണ്‍വീനര്‍ പി.ശശി, കോര്‍ഡിനേറ്റര്‍ പത്മകുമാരി എം. എന്നിവരെയും തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാനും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എം. കുര്യാക്കോസ് സ്വാഗതവും കണ്‍വീനര്‍ പി.ശശി നന്ദിയും പറഞ്ഞു. സമ്മേളനത്തെ ജില്ലാ കമ്മിറ്റിയംഗം സുനില്‍ പാറപ്പള്ളി, ഏരിയാ രക്ഷാധികാരി ശിവദാസന്‍, വില്ലേജ് രക്ഷാധികാരികളായ കെ.പി.സുരേഷ്, ടി.വേണുഗോപാല്‍, എം.പത്മകുമാരി, ബബിത രാജേഷ്, സജി തോമസ്, എന്നിവര്‍ പ്രസംഗിച്ചു.