CLOSE

സ്വയരക്ഷയ്ക്കായ്ഷവര്‍മ്മ പോലുള്ള ഫാസ്റ്റ് ഫുഡ് കുട്ടികളും രക്ഷിതാക്കളും സ്വയം ബഹിഷ്‌കരിക്കുക സപര്യ കേരളം

Share

കാഞ്ഞങ്ങാട്: ഫാസ്റ്റ് ഫുഡുകളില്‍ നിന്നും കുട്ടികളും അവരെ പ്രോത്സാഹിപ്പിക്കുക യും ചെയ്യുന്ന രക്ഷിതാക്കളും നമുക്ക് യോജിച്ച ഭക്ഷണരീതി തിരഞ്ഞെടുക്കാനുള്ള ആരോഗ്യകരമായ ഭക്ഷണശീലം സ്വായത്തമാക്കേണ്ടതുണ്ടെന്നും പൊതു സമൂഹം അത്തരമൊരു നിര്‍മ്മാണാത്മക ചര്‍ച്ചയ്ക്ക് തയാറാവണമെന്നും സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം ഗൗരവമായി ചര്‍ച്ച ചെയ്യുകയും പിന്നീട് മറന്നു പോകുകയും ചെയ്യുന്നതാണ് നമ്മുടെ ബലഹീനത.ഭക്ഷണത്തിന്റെ പേരില്‍ ഷവര്‍മ്മ പോലുള്ള മരണകാരണഭക്ഷണം പരിഷ്‌കൃത സമൂഹം സ്വയം ബഹിഷ്‌കരിച്ചു മാതൃകകാട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൂണുകള്‍ പോലെ മുളച്ചു വരുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളെ കൃത്യമായി പരിശോധന നടത്തി ലൈസന്‍സ് നല്‍കുകയും സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.ഇക്കാര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍,ആനന്ദകൃഷ്ണന്‍ എടച്ചേരി, പ്രേമചന്ദ്രന്‍ ചോമ്പാല, ടിവി സജിത്ത്, മധുസൂദനന്‍ മട്ടന്നൂര്‍, അനില്‍ കുമാര്‍ പട്ടേന, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.