CLOSE

സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ പരിധിയില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നവര്‍ക്ക് മേയ് 5ന് രാജപുരത്ത് വെച്ച് സ്വീകരണ നല്‍കും

Share

രാജപുരം: സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ പരിധിയില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നവര്‍ക്ക് മേയ് 5ന് രാജപുരത്ത് വെച്ച് സ്വീകരണം നല്‍കുമെന്ന് സിപിഐ എം ഏരിയ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4 മണിക്ക് നടക്കുന്ന സ്വീകരണ പരിപാടി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറിലധികം ആളുകളാണ് കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചു വരുന്നത് എന്ന് ഇവര്‍ പറഞ്ഞു. മലയോര മേഖലയില്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ വളര്‍ച്ച മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും വരുന്നവരെ സ്വീകരിക്കുന്നതിന് ഒരു പ്രയാസങ്ങളും ഞങ്ങള്‍ക്ക് ഇല്ല. കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും വിവിധ തലത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഭാരവാഹികള്‍ ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യറായിട്ടുണ്ട്. ഇതോടെ അടുത്തു തന്നെ ഇനിയും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ നിന്നും, ബിജെപിയില്‍ നിന്നും രാജി വെച്ച് വരാനുള്ള സന്നദ്ധത അറിയിച്ചുണ്ട്. അവരുമായി ചര്‍ച്ച നടത്തി വരുന്നു. അടുത്ത ഘട്ടത്തില്‍ അവരെ കൂടി സ്വീകരിക്കുന്നതിന് പരിപാടി സംഘടിപ്പിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍,ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ , പി ദാമോദരന്‍, എം സി മാധവന്‍, എ കെ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.