കാഞ്ഞങ്ങാട്: 2022 മെയ് 6,7, 8 തീയതികളിലായി കാസര്‍കോട് ധീരജ് നഗറില്‍ വച്ച് നടക്കുന്ന എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ മുന്‍കാല ഭാരവാഹികളുടെ നേതൃ സംഗമം പരിപാടി നടത്തി മേലാങ്കോട് ലയണ്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന നേതൃസംഗമം പരിപാടി എസ്എഫ്ഐ മുന്‍ സംസ്ഥാന ജോയിന്റ്. സെക്രട്ടറിയും തൃക്കരിപ്പൂര്‍ എം. എല്‍. എ യുമായ എം. രാജാഗോപാലന്‍ ഉദ്ഘടനം ചെയ്തു. സമൂഹത്തില്‍ മയക്കുമരുന്ന് മാഫിയയുമായി ചങ്ങാത്തം കൂടുന്ന വരും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും വര്‍ധിച്ചുവരികയാണെന്നും എസ്എഫ്ഐയെ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു മാത്രമേ ഇതിനെതിരെ പോരാടാന്‍ കഴിയുകയുള്ളൂവെന്നും ഇന്നത്തെ വിദ്യാര്‍ത്ഥിസമൂഹം അത് ഏറ്റെടുത്ത് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ഏരിയയിലെ മുന്‍കാല ഭാരവാഹികളെ എം.എല്‍.എ ഉപഹാരം നല്കി അനുമോദിച്ചു ഏരിയ പ്രസിഡന്റ് രസിക് അതിയാമ്പൂര് അദ്ധ്യക്ഷത വഹിച്ചു. മുന്‍കാല ഭാരവാഹികളായ എച്ച് . കെ . ദാമോദരന്‍,
വി. വി. രമേശന്,
കെ. രാജ്മോഹന്‍,
എം. രാഘവന്, ദാമോദരന്‍ തണ്ണോട്ട്, ഏ. വി. സഞ്ജയന്,
കെ. സബീഷ്,
വി. ഗിനീഷ്, ജയനാരായണന്‍, ആദര്‍ശ് പി. വി,
ചൈത്ര കെ. വി എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. അനീഷ് സ്വാഗതം പറഞ്ഞു.