CLOSE

ആള്‍മറ തകര്‍ത്ത് കാര്‍ കിണറിലേക്ക് മറിഞ്ഞ് അപകടം

Share

ബേക്കല്‍: ആള്‍മറ തകര്‍ത്ത് കാര്‍ റോഡരികിലെ കിണറിലേക്ക് മറിഞ്ഞ് അപകടം. കാറിനകത്ത് ഉണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുത്തു.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൂച്ചക്കാട് പള്ളിക്ക് സമീപത്തെ കിണറിലാണ് കാര്‍ നിയന്ത്രം വിട്ട് മറിഞ്ഞത്. കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് മറിഞ്ഞുവീണത്.

Leave a Reply

Your email address will not be published.