CLOSE

കപ്പല്‍ ജീവനക്കാരെന്റെ തിരോധാനം കപ്പല്‍ കമ്പനി പ്രതിനിധികള്‍ പ്രശാന്തിന്റെ വീട്ടിലെത്തി

Share

പാലക്കുന്ന് : ജന്‍കോ എന്റര്‍പ്രൈസ് എന്ന ചരക്കു കപ്പലില്‍ നിന്ന് കാണാതായ ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിന്റെ വീട് ചൊവ്വാഴ്ച സിനര്‍ജി ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികള്‍ സന്ദര്‍ശിച്ചു.ഇവര്‍ വരുന്നുണ്ടെന്ന റിഞ്ഞു കപ്പല്‍ ജീവനക്കാരും ബന്ധുക്കളും നാട്ടുകാരും അടക്കം വലിയൊരു പുരുഷരം മുക്കുന്നോത്തെ വീട്ടിലെത്തിയിരുന്നു. സിംഗപ്പൂരില്‍ വെച്ച് ഡെക്ക് വിഭാഗത്തില്‍ എബിള്‍ സീമന്‍ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പ്രശാന്തിനെ കപ്പലില്‍ നിന്ന് കാണാനില്ലെന്ന് 30 ന് ഉച്ചയോടെയാണ് കമ്പനിയുടെ ഓഫീസില്‍ നിന്ന് ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ തിരച്ചില്‍ തുടരുന്നുവെന്ന വിവരം മാത്രമാണ് ഫോണിലൂടെ കിട്ടിക്കൊണ്ടിരുന്നത്. ചൊവ്വാഴ്ച കമ്പനി പ്രതിനിധികള്‍ വീട്ടിലെത്തുമെന്ന് ഭാര്യ ഷാനിയെ നേരത്തേ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സിനര്‍ജി ഷിപ്പ് മാനേജ്‌മെന്റ് പ്രതിനിധികളും കപ്പലോട്ടക്കാരുടെ സംഘടനയായ ന്യൂസിയുടെ പ്രതിനിധികളും ഉച്ചയ്ക്ക് മുക്കുന്നോത്തെ വീട്ടിലെത്തി ഭാര്യ ഷാനിയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു. തിരച്ചില്‍ നിര്‍ത്തിയെന്നും തുടര്‍നടപടികള്‍ ഉടനെ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.
സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ., ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, മറ്റു ജനപ്രതിനിധികള്‍,
കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ്ബ്, ജില്ല സീമെന്‍ അസോസിയേഷന്‍ ആന്‍ഡ് യൂത്ത് വിംഗ്, കാഞ്ഞങ്ങാട് സൈലേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിച്ചു. കപ്പലില്‍ നിന്ന് കാണാതായ കെ. പ്രശാന്തിനെ കണ്ടെത്താനാവശ്യമായ നടപടികള്‍ ഉടനെ കൈകൊള്ളണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം. പി. വിദേശകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.