CLOSE

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം .. കോപ്പാളം മൂലക്കാര്‍ക്ക് റോഡായി.

Share

രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ മുട്ടിച്ചരല്‍ -കോപ്പാളം മൂലയിലെ പതിനൊന്ന് കുടുംബങ്ങള്‍ കഴിഞ്ഞ 44 വര്‍ഷമായി നല്ലൊരു റോഡിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. രണ്ട്മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ റോഡില്‍ മഴ വന്നാല്‍ വെള്ളം കെട്ടി കിടന്ന് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ദാമോദരന്റെ ഇടപെടലിന്റെ ഭാഗമായി അഞ്ച് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ച് നാല് മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് നടത്തി റോഡ് നിര്‍മ്മിച്ച് നാട്ടുക്കാരുടെ സ്വപ്നം സാക്ഷാല്‍കരിച്ചിരിക്കുകയാണ്. റോഡ് ഉല്‍ഘാടന പരിപാടിക്ക് നാട്ടിലെ മുഴുവനാളുകളും ഇറങ്ങി ഉല്‍സവാന്തരീക്ഷത്തില്‍ റോഡിന്റെ ഉല്‍ഘാടനം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ നിര്‍വ്വഹിച്ചു.പി.എല്‍.ഉഷ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞമ്പു മാമ്പളം,പ്രിയേഷ്, ജയഭാരതി, എന്നിവര്‍ സംസാരിച്ചു.ശകുന്തള സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.