CLOSE

15 വര്‍ഷത്തിന് ശേഷം നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി അരങ്ങിലെത്തുന്നു, പിലിക്കോട് കാതോളിയിലെ കളിയാട്ടം വ്യാഴാഴ്ച തുടങ്ങും

Share

പിലിക്കോട്: പുരാതനമായ പിലിക്കോട് കാതോളി വെളളംചിറ തളിയില്‍ നൂറ്റിയൊന്ന് പുള്ളി ചാമുണ്ഡി ദേവസ്ഥാനത്ത് നീണ്ട് 15 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കളിയാട്ടം നടത്തുന്നു. മെയ് 5, 6, 7 തീയ്യതികളില്‍ ജനകീയ ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളിയാട്ടം. തളിയില്‍ തറവാട്ടില്‍ കുടികൊള്ളുന്ന ദേവിയാണ് നൂറ്റിയൊന്ന് പുളളി ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്നത്. ബ്രാഹ്‌മണ കര്‍മ്മമാണ് നൂറ്റിയൊന്ന് പുള്ളിചാമുണ്ഡിയുടെ പ്രത്യേകത. മധുമാംസങ്ങളും കലശവും നിഷിദ്ധമാണ് ഈ തെയ്യത്തിന്. ദേവസ്ഥാനത്ത് മറ്റ് തെയ്യം തറകളില്‍ നിന്നും അകലം പാലിച്ചാണ് പുള്ളിചാമുണ്ഡിയുടെ തറ. വ്യാഴ്ച രാത്രി എട്ടുമണിക്ക് ദേവസ്ഥാനത്ത് രയരമംഗലം ഭഗവതി ക്ഷേത്രം മേല്‍ ശാന്തി സുരേഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആവാഹന ക്രിയ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പിലിക്കോട് കക്കാണം തറവാട് കോതോളി നാഗസ്ഥാനത്തു നിന്നും പൂജാദി കര്‍മ്മ ഉല്‍പ്പന്നങ്ങളും ധാന്യങ്ങളും എഴുന്നള്ളിപ്പ് നടക്കും. 10 മണിക്ക് കൈതക്കാട് കുളങ്ങാട്ട് 10 വാദ്യകലാസംഘത്തിന്റെയും, മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം വടക്കം വാതിലില്‍ നിന്ന് കലവറ ഘോഷയാത്ര ഉണ്ടാവും. രാത്രി ഏഴുമണിക്ക് ധര്‍മ്മദൈവം പുറപ്പാട്. എട്ടുമണിക്ക് വിഷ്ണുമൂര്‍ത്തി തോറ്റം, തുടര്‍ന്ന് കാലിച്ചാനടുക്കം നാട്ടറിവ പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍. 12 മണിക്ക് ഗുരുനാഥന്‍ തെയ്യം. മെയ് ഏഴിന് രാവിലെ 6 മണിക്ക് മന്ത്രമൂര്‍ത്തി. 9 മണിക്ക് കാലിച്ചാന്‍ പുറപ്പാട്. പത്ത് മണിക്ക് പ്രധാന ആരാധന മൂര്‍ത്തിയായ നൂറ്റിയൊന്ന് പുളളി ചാമുണ്ഡി. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം. മണി മുതല്‍ 3 മണി വരെ അന്നദാനം. വൈകുന്നേരം 4 മണിക്ക് തെയ്യക്കോലങ്ങളുടെ കൂടി പിരിയല്‍.
വാര്‍ത്ത സമ്മേളനത്തില്‍ ദേവസ്ഥനം കോയ്മ കക്കാണന്‍ ചന്ദ്രന്‍, സംഘാടക സമിതി ഭാരവാഹികളായ സഞ്ജീവന്‍ മടിവയല്‍, കെ.ടി.വി.മോഹന്‍, എം.വി.സതീശന്‍, വി.പി.വി.ഭവദാസന്‍, എന്‍.കെ.ബാലകഷ്ണന്‍, തളിയില്‍ ലക്ഷ്മണന്‍, എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.