CLOSE

കേരള കേന്ദ്ര സര്‍വകലാശാല അത്‌ലറ്റിക് മീറ്റിന് സമാപനം

Share

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ വാര്‍ഷിക അത്‌ലറ്റിക് മീറ്റ് ‘ഊര്‍ജ്ജ 2022’ സമാപിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആ്ന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് റണ്ണറപ്പ് ആയി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ മുഹമ്മദ് ഷഹബാസ് (സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ്), സുജേഷ് എച്ച്.കെ. (സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ്) എന്നിവരും വനിതാ വിഭാഗത്തില്‍ രചന രാംകുമാറും (സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ്) വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അധ്യാപക വിഭാഗത്തില്‍ ഡോ ഇ. പ്രസാദും ഡോ ഷൈനി പി. യും അനധ്യാപക വിഭാഗത്തില്‍ രതിന്‍കുമാറും ദിവ്യ ഇ.യും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വരലു സമ്മാനദാനം നടത്തി. ജവഹര്‍ നവോദയ പ്രിന്‍സിപ്പല്‍ കെ.എം. വിജയകൃഷ്ണന്‍ സംസാരിച്ചു. സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ.അരുണ്‍കുമാര്‍ സ്വാഗതവും ഫിസിക്കല്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ.പി.ടി.ജോസഫ് നന്ദിയും പറഞ്ഞു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.