പാലക്കുന്ന് : പാലക്കുന്നിലാരും ഇനി ഭക്ഷണമില്ലാതെ വിശന്നിരിക്കേണ്ട.’വിശപ്പു രഹിത പാലക്കുന്ന്’ എന്ന പുത്തന്‍ ആശയവുമായി പാലക്കുന്ന്
ലയണ്‍സ് ക്ലബ്ബ് ഒരു വര്‍ഷത്തേക്കുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് നടപ്പിലാക്കുന്നത്. മര്‍ച്ചന്റ് നേവി കെട്ടിടത്തിലെ ലയണ്‍സ് ക്ലബ് ഓഫീസില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. ഉച്ച ഭക്ഷണത്തിനുള്ള ടോക്കണ്‍ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് പ്രസിഡന്റ് കുമാരന് കുന്നുമ്മല്‍ അധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്, ലയണ്‍സ് റീജിയന് ചെയര്‍പേഴ്സണ്‍ വി വേണുഗോപാലന്‍, സോണ്‍ ചെയര്‍പേഴ്സണ്‍ ഫാറൂഖ് കാസ്മി, സെക്രട്ടറി റഹ്മാന് പൊയ്യയില്‍, ട്രഷറര്‍ സതീശന് പൂര്‍ണിമ, എസ്.പി.എം ഷറഫുദ്ദിന്, പാലക്കുന്നില്‍ കുട്ടി, കാസര്‍കോട് ലയണ്‍സ് സെക്രട്ടറി എന്‍.ടി.ഗംഗാധരന്, കുഞ്ഞികൃഷ്ണന് മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. റീജിയണല്‍ ഇലക്ട്രോണിക്സ്, പൂര്‍ണിമ ബുക്സ്, ആരാധന സില്‍ക്സ്, മൂകാംബിക ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്ന് ഉച്ചഭക്ഷണത്തിനുള്ള ടോക്കണ്‍ ലഭിക്കുന്നതാണ്.