പാലക്കുന്ന് : അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവം ജൂണ്‍ ഒന്നു മുതല്‍ 7 വരെ നടക്കും. അതിനോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രോഷര്‍ കെ.യു.പദ്മനാഭ തന്ത്രി പ്രകാശനം ചെയ്തു. ചെയര്മാന് കെ ശിവരാമന് മേസ്ത്രി അധ്യക്ഷനായി.30 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ബ്രഹ്മകലശോത്സവം നടക്കുന്നത്.