CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിന്റെയും, പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെയും സംയുക്തത്തില്‍, തെളിനീരോഴുകും നവകേരളം ക്യാമ്പയിന്‍ന്റെ ഭാഗമായി ജലനടത്തവും, കോളിച്ചാല്‍ പുഴ ശുചീകരണവും നടത്തി

Share

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ്‌ന്റെയും, പനത്തടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ്‌ന്റെയും സംയുക്തത്തില്‍, തെളിനീരോഴുകും നവകേരളം ക്യാമ്പയിന്‍ന്റെ ഭാഗമായി ജലനടത്തവും, കോളിച്ചാല്‍ പുഴ ശുചീകരണവും നടത്തി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണ്‍ ഉല്‍ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, നാലാം വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി അജിത്ത്, ആശ വര്‍ക്കര്‍ സരോജിനി ബി.കെ, അംഗന്‍വാടി വര്‍ക്കര്‍മാരായ ജാനു കെ.കെ, സ്വപ്ന സെബാസ്റ്റ്യന്‍, സി ഡി എസ് മെമ്പര്‍ ജെസ്സി റോയ്, ഹരിത കര്‍മ സേനആംഗങ്ങള്‍ ആയ ബിന്ദു ബിനോയ്, റാണി സിജു, പൊതു പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തെകുറിച്ചും, ജലസ്രോതസ്സുകള്‍ നമ്മുടേത് ആണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും ഉള്ള സന്ദേശം ക്യാമ്പയിനിലൂടെ നല്‍കി. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published.