CLOSE

അടിയന്തിര ഭക്ഷ്യ സുരക്ഷ യോഗം വിളിച്ചു

Share

ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ചെങ്കള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണപ്രസാദ് ഇവരുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിലെ ഹോട്ടല്‍ ഉടമസ്ഥരുടെ യോഗം വിളിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഖാഷിം അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ഖാദര്‍ബദ്രിയ യോഗം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവിഷബാധ എന്ന വിഷയത്തെ കുറിച്ച് ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ കെവിന്‍ ക്ലാസ്സ് എടുത്തു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു പൂട്ടുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വര്‍ഗീസ് യോഗത്തില്‍ പറഞ്ഞു. ഹോട്ടല്‍ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് മുളിയാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുഞ്ഞി കൃഷ്ണന്‍ ബോധവല്‍ക്കരണം നടത്തി. പഞ്ചായത്ത്, ആരോഗ്യം ഇവരുടെ നടപടി ക്രമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാത്ത സ്ഥാപന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും എന്ന് യോഗത്തില്‍ വിദ്യാനഗര്‍ ജനമൈത്രി പോലീസ് വേണുഗോപാല്‍ പറഞ്ഞു. ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published.