പാലക്കുന്ന് : കുതിരക്കോട് സംഘചേതന ലൈബ്രറി ആന്‍ഡ് റീഡീംഗ് റും കുട്ടികള്‍ക്കായി ഏകദിന പീന ക്യാമ്പ് നടത്തി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന് ഉദ്ഘാടനം ചെയ്തു. വി കാഞ്ചന അധ്യക്ഷയായി. ശ്രീനാഥ്, വിനോദ് കണ്ണോല്‍, അംബുജാക്ഷന്, പി.കെ ലോഹിതാക്ഷന്, പ്രവീണ്‍ കാടകം, ഉദയഭാനു എന്നിവര്‍ ക്ലാസ്സെടുത്തു.
പി. പദ്മനാഭന്, കെ രാജേഷ് കുമാര്‍ പഞ്ചായയത്ത് അംഗം മണികണ്ഠന്, ബാലന് കുതിരക്കോട് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. സമാപന സമ്മേളനം മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. രതിക ദിനേശ് അധ്യക്ഷയായി. കൃഷ്ണപ്രിയേഷ്, ഭരതന് കുതിരക്കോട്, രാജു മുതിയക്കാല്‍, രതീഷ് വളപ്പില്‍ വീട് എന്നിവര്‍ സംസാരിച്ചു.