CLOSE

കെഎസ്‌കെടിയു പുല്ലൂര്‍ വില്ലേജ് കണ്‍വെന്‍ഷന്‍ സമാപിച്ചു

Share

കാഞ്ഞങ്ങാട്: പുല്ലൂരില്‍ സംഘടിപ്പിച്ച കെ എസ് കെ ടി യു പുല്ലൂര്‍ വില്ലേജ് കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി വി.വി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി കമലാക്ഷന്‍ കൊളവയല്‍, സിപിഎം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി നാരായണന്‍ മാസ്റ്റര്‍, ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട, കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് വി സുകുമാരന്‍, കൃഷ്ണന്‍, കുഞ്ഞിക്കേളു തുടങ്ങിയവര്‍ സംസാരിച്ചു. നിലവിലുള്ള പുല്ലൂര്‍ വില്ലേജ് കമ്മിറ്റിയെ വിഭജിച്ച് ചാലിങ്കാല്‍ വില്ലേജ് കമ്മിറ്റി പുതുതായി നിലവില്‍ വന്നു.

Leave a Reply

Your email address will not be published.