മാലക്കല്ല്: അനയ മോള്‍ക്ക് ചികിത്സാ സഹായവുമായി വോയിസ് ഓഫ് മാലക്കല്ല് വാട്സ്ആപ്പ് കൂട്ടായ്മ. ഇവര്‍ രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 1,25,750 രൂപ. പിരിച്ചെടുത്ത തുക മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയ വികാരി ഫാ. ബെന്നി കന്നുവെട്ടിയില്‍ അനയ മോളുടെ കുടുംബത്തിന് കൈമാറി. സാം ശ്രീധര്‍, ബിനേഷ് വാണിയംപുരയിടം, ബിനോയി ചെമ്മനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന് ചെയ്യണമെന്നാണ് പറഞ്ഞിരിക്കുകയാണ്. മാലക്കല്ലിലെ ചുമട്ട് തൊഴിലാളി സായൂജിന്റെ ആറ് മാസം മാത്രം പ്രായമായ അനയ മോള്‍ക്ക് ആവശ്യമായ ചികിത്സ നല്കാന് ഈ നിര്‍ധന കുടുംബം വിഷമിക്കുന്നത് കണ്ടതോടെയാണ് ഇവര്‍ ഇത്തരത്തില്‍ ചികിത്സയ്ക്കായി പണം സമാഹരിക്കാന്‍ തീരുമാനിച്ചത്.