CLOSE

തെളിനീരൊഴുകും നവകേരളം കാഞ്ഞങ്ങാട് വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

Share

കാഞ്ഞങ്ങാട്: ശുദ്ധജലം ജീവന്റെ ആധാരമാണ്. കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആവശ്യത്തിന് ലഭ്യമാകാതിരിക്കുകയും, മറുവശത്ത് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ജലസ്രോതസ്സുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യുന്ന അവസ്ഥ ഗൗരവതരമാണ്.

ജല സംരക്ഷണത്തിനായി കൂട്ടായ പരിശ്രമം നടത്താന്‍ സമൂഹം ഒത്തുചേരേണ്ട സമയമാണിത്. സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ തെളിനീരൊഴുകും നവകേരളം യാഥാര്‍ത്ഥ്യമാക്കുകയാണ്.

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ചിറപ്പുറം നമ്പ്യാര്‍ക്കല്‍ തോട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.നഗരസഭ ഹരിത കര്‍മ്മ സേന, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,യുവജന ക്ലബ് പ്രതിനിധികള്‍ ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര കിലോമീറ്റര്‍ തോട് ശുചീകരിച്ചത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ അനീഷന്‍, കെ ലത, കൗണ്‍സിലര്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍ , എന്‍ വി രാജു പി വി മോഹനന്‍ , സുരേഷന്‍ മോനാച്ച, രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ , സി രവീന്ദ്രന്‍, സുശീല തുടങ്ങിയവര്‍ സംസാരിച്ചു. കെ രവീന്ദ്രന്‍ സ്വാഗതവും മണി പ്രസാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.