കാഞ്ഞങ്ങാട് :കെ. റെ യിലും ഇടതുപക്ഷവും….
വികസന വിപ്ലവത്തിന്
വിദ്യാര്‍ത്ഥി പിന്തുണ എന്ന പ്രമേയവുമായി
എസ്. എഫ്. ഐ മാതൃകം കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനി സെമിനാര്‍ നടന്നു. മഹാകവി പി സ്മാരക ത്തില്‍ നടന്ന സെമിനാര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു മാതൃകം ജില്ലാ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ അശ്വതി അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനീഷ് വിഷയാവതരണം നടത്തി. മാതൃകം സംസ്ഥാന കമ്മിറ്റി അംഗം എ.ചന്ദ്രലേഖ, മാതൃകം ജില്ലാ കമ്മിറ്റി കണ്‍വീനര്‍ പി. മാളവിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫിയ ഫൈഹാന, കെ.വി. ചൈത്ര, ബി.കെ. ഷൈജിന,ആര്. ശ്രീദേവി, അനഘ നാരായണന് എന്നിവര്‍ സംസാരിച്ചു