രാജപുരം: കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം പൂടംകല്ല് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം കള്ളാര്‍ പഞ്ചായത്ത് പരിധിയിലെ കോളിച്ചാല്‍, മാലക്കല്ല്, ചെറിയ കള്ളാര്‍, കള്ളാര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ ബാര്‍, ചിക്കന്‍ സ്റ്റാള്‍, ഷവര്‍മ്മ ഷോപ്പ് എന്നിവടങ്ങളില്‍ പരിശോധന നടത്തുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്ബദ്ധമാക്കുവാന് നിര്‍ദ്ദേശം നല്കി. പൂടംകല്ല് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ശ്രീകുമാര്‍ നേതൃത്വം നല്‍കുകയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോബി ജോസഫ്, സുരജിത് എസ് രഘു, അജിത് സി.പി, കള്ളാര്‍ പഞ്ചായത്ത് ക്ലാര്‍ക്ക് അക്ഷയ് കുമാര്‍ ആര് എന്നിവര്‍ സംബന്ധിച്ചു