കാസറഗോഡ് ജനമൈത്രി പോലീസും ആസ്റ്റര്‍ മിംസ് കണ്ണൂരും സംയുക്തമായി കാസറഗോഡ് പോലീസ് സ്റ്റേഷന് പരിസരത്ത് വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും കാസറഗോഡ് പോലീസ് സ്റ്റേഷനില്‍ ഫാമിലി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുകയും ചെയ്തു. ചടങ്ങില്‍ DySP പി ബാലകൃഷ്ണന് നായരുടെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ 300 ലധികം ആളുകള്‍ പങ്കെടുത്തു. അജിത്ത് കുമാര്‍. പി (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കാസറഗോഡ് ) സ്വാഗതവും എ.പി സുരേഷ് (സെക്രട്ടറി, കേരള പോലീസ് അസോസിയേഷന് കാസറഗോഡ് ജില്ലാ കമ്മിറ്റി ) മഹേഷ് ( ജോയിന്റ് സെക്രട്ടറി, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി )എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. രാമചന്ദ്രന് എ ( ASI ഓഫ് പോലീസ് ) നന്ദിയും പറഞ്ഞു